ഗാന്ധിജയന്തി ദിനത്തില്‍ ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ്റ്റാന്‍ഡ് പരിസരം ശുചീകരിച്ചും ബസ്സുകള്‍ കഴുകി വൃത്തിയാക്കിയും ശുചിത്വബോധവല്‍ക്കരണം നടത്തിയുമായിരുന്നു അര്‍ച്ചന വിമന്‍സ് സെന്റര്‍ ഗാന്ധിജയന്തി ആഘോഷിച്ചത്. അന്‍പതോളം വനിതകളാണ് ശുചീകരണ പരിപാടിയില്‍ പങ്കെടുത്തത്. കെ എസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസര ശുചീകരണത്തോടൊപ്പം ഗാരേജിന് സമീപത്തെ കാടുകള്‍ വെട്ടി തെളിക്കുകയും ചെയ്തു. പുല്ലുവെട്ടി യന്ത്രം ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന വനിതകളാണ് പുല്ലും കാടും യന്ത്ര സഹായത്താല്‍ നീക്കം ചെയ്തത്. KSRTC ബസുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു. രാവിലെ ആരംഭിച്ച ശുചീകരണ പരിപാടി വൈകുന്നേരത്തോടെയാണ് സമാപിച്ചത്. കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഓഫീസര്‍ സജിമോന്‍ ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഫൗണ്ടര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യു, ഓഫീസ് സെക്രട്ടറി ശ്രുതി സുജേഷ്, റീജിയണല്‍ പ്രോഗ്രാം ലീഡര്‍ ടിനു ഫ്രാന്‍സിസ് , ടെക്‌നിക്കല്‍ മാനേജര്‍ ജയശ്രീ പി കെ, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, പ്രോഗ്രാം മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, എന്നിവര്‍നേതൃത്വംനല്‍കി.


.webp)


0 Comments