Breaking...

9/recent/ticker-posts

Header Ads Widget

എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി



വില്‍പ്പനയ്ക്കായി കൊണ്ടുവന്ന  എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് ഇരപ്പാംകുഴിയില്‍ വീട്ടില്‍  മുഹമ്മദ് മുനീര്‍ (25), ഈരാറ്റുപേട്ട തലനാട് നെല്ല്‌വേലില്‍ വീട്ടില്‍ അക്ഷയ് സോണി (25) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇന്ന് ഉച്ചയോടുകൂടി വൈക്കം തോട്ട് വാക്കം ഭാഗത്ത് എം.ഡി.എം.എ യുമായി യുവാക്കള്‍ എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, വൈക്കം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 32.1 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ് മുഖ്, നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സി. ജോണ്‍, വൈക്കം സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേന്ദ്രന്‍ നായര്‍, എസ്.ഐ സുരേഷ്, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. അക്ഷയ് സോണി എറണാകുളം കച്ചേരിപ്പടി സ്റ്റേഷനില്‍ കഞ്ചാവ് കേസിലും  കുമരകം സ്റ്റേഷനിലെ  മുക്കുപണ്ട കേസിലും പ്രതിയാണ് . മുനീര്‍ ഈരാറ്റുപേട്ട എക്‌സൈസിലും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസിലെ പ്രതിയാണ്.




Post a Comment

0 Comments