വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിന്റെ ഏഷ്യ പസഫിക് അവാര്‍ഡ് പാല മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിന്. മാനസികാരോഗ്യരംഗത്ത് മികച്ച എന്‍ജിഒയ്ക് നല്‍കുന്ന പുരസ്‌കാരമാണ് മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിന് ലഭിക്കുന്നത്. ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ ഇവ്ബിജാരോ (ലണ്ടന്‍), വൈസ് പ്രസിഡന്റ് ഡോ റോയ് കള്ളിവയലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് കമ്മിറ്റി, മാനസികാരോഗ്യ രംഗത്തെ പ്രശംസനീയമായ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനമെടുത്തത്. ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബര്‍ 10 ന് രാവിലെ 10 മണിക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ലോക മാനസികാരോഗ്യ ദിന ആഘോഷത്തോടനു ബന്ധിച്ച് പുരസ്‌കാരം സമര്‍പ്പിക്കും. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ.ആര്‍.വി.അശോകന്‍ അവാര്‍ഡ് സമ്മാനിക്കും.





0 Comments