Breaking...

9/recent/ticker-posts

Header Ads Widget

ആയുഷ്മാന്‍ ഭവ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല രക്തദാന ക്യാമ്പ് പാലാ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നടന്നു



ആയുഷ്മാന്‍ ഭവ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല രക്തദാന ക്യാമ്പ്  പാലാ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നടന്നു.  ജില്ലാ ആരോഗ്യ വകുപ്പിന്റെയും, ആരോഗ്യ കേരളത്തിന്റെയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവര്‍മെന്റ്  കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബ്  പാലാ ഗവ.പോളിടെക്‌നിക് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും പാലാ ഗവ.പോളിടെക്‌നിക്ക്   കോളേജില്‍ നടന്നത്. ആയുഷ്മാന്‍ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം ദേശീയ രക്തദാന ദിനാചരണം നടത്തുന്നത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പല്‍ ആനി അബ്രാഹം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി  ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം സന്ദേശം നല്‍കി. കൊഴുവനാല്‍ ലയണ്‍സ്  ക്ലബ് പ്രസിഡന്റ് ഡോ. ആര്‍.റ്റി ഹരിദാസ് , ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, എന്‍.എച്ച്.എം കണ്‍സള്‍ട്ടന്റ് സി.ആര്‍ വിനീഷ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സന്തോഷ് സി.ജി, റോണിയ അബ്രാഹം, ഡോ. വി.ഡി മാമച്ചന്‍ , സിസ്റ്റര്‍ ബീന്‍സി,  സിസ്റ്റര്‍ ബെന്‍സിറ്റാ  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാമ്പില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു.  മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.




Post a Comment

0 Comments