മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ബഹുജന സദസ്സുകള്‍ മണ്ഡലങ്ങളിലെ വികസന-ക്ഷേമ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള വേദിയാകുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നിയോജകമണ്ഡലങ്ങളിലെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാരുള്ള വേദികളായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മണ്ഡലങ്ങള്‍ തോറും നടക്കുന്ന ബഹുജന സദസ് മാറുമെന്നും മന്ത്രി പറഞ്ഞു. പാലായില്‍ നടക്കുന്ന നിയോജക മണ്ഡലം ബഹുജന സദസിന്റ സംഘാടക സമിതിരൂപീകരണ യോഗം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. മന്ത്രി V.N. വാസവന്‍ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ ബഹുജന സദസ്സില്‍ പങ്കെടുക്കും. മണ്ഡലത്തിനെ സംബന്ധിച്ച പശ്‌നങ്ങള്‍ക്ക് അവിടെ തന്നെ നിവേദനം നല്‍കാനും അവിടെ വച്ച് തന്നെ പരിഹരിക്കാനും അവസരമുണ്ട്. ക്യാബിനറ്റ് തലത്തില്‍ തീരുമാനമെടുക്കേണ്ടവ നടപടിക്കായി പ്രത്യേകം പരിശോധിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹുജന സദസിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഒക്ടോബര്‍ 15 മുതല്‍ വീട്ടുമുറ്റ സദസ് സംഘടിപ്പിക്കും. 25 മുതല്‍ 50 വരെയുള്ള വീടുകള്‍ ചേര്‍ന്നാണ് ഇത് നടത്തുക.നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ, റവന്യൂ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ് , ലോപ്പസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments