43-മത് ബിഷപ്പ് വയലില്‍ ഓള്‍ കേരള ഇന്റര്‍ കൊളീജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 9 മുതല്‍ 12 വരെയുള്ള പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും. കോളേജിന്റെ സ്ഥാപകനും പാലാ രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ സ്മരണാര്‍ത്ഥമുള്ള ടൂര്‍ണമെന്റ്. വോളിബോളില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി ജിമ്മി ജോര്‍ജിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍മാരായ പുരുഷ വനിതാ ടീമുകള്‍ മത്സരിക്കും. ഒക്ടോബര്‍ 9ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ട്ടൂര്‍ണമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സെന്റ് തോമസ് കോളേജിലെ മുന്‍ വോളിബോള്‍ ടീമംഗവും കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ നയിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ടീമും പാലാ എം.എല്‍.എയും മുന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരവുമായ മാണി സി. കാപ്പന്‍ നയിക്കുന്ന അന്ത്യാളം സിക്‌സസും തമ്മില്‍ പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടും. രാവിലെയും ഉച്ചകഴിഞ്ഞുമായി നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രൈം വോളി ലീഗിലെ മിന്നും താരങ്ങളും കോളേജ് ടീമുകളുടെ ഭാഗമായി മത്സരിക്കും. ടൂര്‍ണമെന്റ് വ്യാഴാഴ്ച സമാപിക്കും. കോളജില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടെന്നീസ് , ബാഡ്മിന്റണ്‍, ക്രിക്കറ്റ് , ഫുട്‌ബോള്‍ , നീന്തല്‍ അക്കാദമികള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ നല്‍കുന്നതായും കോളജധികൃതര്‍പറഞ്ഞു. പാലായില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ Prof. Dr. ജെയിംസ് ജോണ്‍, വൈസ് പ്രിന്‍സിപ്പില്‍മാരായ Dr. ഡേവിസ് സേവിയര്‍, Dr. സാല്‍വിന്‍ കാപ്പിലിപറമ്പില്‍ , അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം തലവന്‍ ആഷിഷ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.


.webp)


0 Comments