ഗ്രാമീണ കാര്‍ഷിക മേഖലകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മികച്ച പങ്കുവഹിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നീതിയുക്തമായ ഇടപെടലുകളിലൂടെ ഭരണസമിതിയും ജീവനക്കാരും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് നേട്ടമുണ്ടാക്കാന്‍ കഴിയുന്നത്. തുടര്‍ച്ചയായി 25 ശതമാനം ലാഭവിഹിതം നല്‍കുന്ന മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ചിട്ടയോടെയും കാര്യക്ഷമതയൊടെയും വിശ്വാസ്യത ഉറപ്പാക്കി അനര്‍ഹമായ വായ്പകള്‍ അനുവദിക്കാതെയും പലിശ ഇളവുകളിലൂടെ തിരിച്ചടവിന് പ്രോത്സാഹനം നല്‍കിയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സെകട്ടറി ജോജിന്‍ മാത്യു പറഞ്ഞു.





0 Comments