കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷന്റെ 54-ാമത് കോട്ടയം ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏറ്റുമാനൂരില്‍ നടന്നു. സംഘടനയുടെ ജില്ലാ ആസ്ഥാന മന്ദിരത്തില്‍ നടന്ന വാര്‍ഷിക യോഗം സംഘടന സംസ്ഥാന നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.ഇ ബഷീര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ജി. സജീവ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രവീന്ദ്രദാസ് സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ യു.എന്‍ തമ്പി, പി.വി മോഹനന്‍ ജില്ലാ ഭാരവാഹികളായ കെ സുരേഷ് കുമാര്‍, പി.കെ. പ്രസാദ്, എന്‍ സന്തോഷ്, പി.എന്‍ ശങ്കരന്‍, ടി.കെ. സുരേന്ദ്രന്‍, പി.ബി അശോകന്‍, ബി.പി രതീഷ്, ലേഡി ബ്യൂട്ടീഷന്‍ ഭാരവാഹികളായ ലൈജോ സാജു,സിന്ധു സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന യൂസര്‍ ഫീ ഒഴിവാക്കണമെന്നും, സംസ്ഥാനത്ത് പുതുതായി തുടക്കം കുറിച്ചിരിക്കുന്ന ബിനാമി ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയെ നിയന്ത്രിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.





0 Comments