വെളളൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ രക്ത ദാതാക്കളെ ആദരിക്കലും, ബ്ലഡ് ഫോറം രൂപീകരണവും നടന്നു. വെള്ളൂര്‍ പോലീസ് സ്റ്റേഷനിലെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തലയോലപറമ്പ് എസ്.എച്ച്.ഒ ബിജു കെ.ആര്‍ ഉദ്ഘാടനം ചെയ്തു. മറ്റപ്പള്ളിക്കുന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം അധ്യക്ഷനായിരുന്നു. നൂറോളം രക്തദാതാക്കളെ ആദരിച്ചു. വെള്ളുര്‍ എസ്.എച്ച്.ഒ ശരണ്യ എസ് ദേവന്‍ മുഖ്യ പ്രഭാഷണം നടത്തി. പുളിക്കല്‍ ആയുര്‍വേദ ആശുപത്രി ഡയറക്ടര്‍ ബിനു സി നായര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ മാരായ സിന്ധു കെ.ജി, മനോജ് കുമാര്‍, പി.യു വിനോയ്, അനീഷ് കെ.കെ ജോസ്, കിഷോര്‍, രഞ്ജിത്ത്, ജില്ലാ കമ്മിറ്റിയംഗം സാം, ജനമൈത്രി ബീറ്റ് ഓഫീസര്‍ ഹരീഷ് , ജയന്‍ മൂര്‍കാട്ടില്‍, സുനില്‍, ലിയോ, ജയശങ്കര്‍ ഡിക്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments