Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആശുപത്രിയില്‍ അക്യൂട്ട് ന്യൂറോ കെയര്‍ 2023 ഏകദിന ശില്പശാല സംഘടിപ്പിച്ചു.



കാരിത്താസ് ആശുപത്രിയില്‍ അക്യൂട്ട് ന്യൂറോ കെയര്‍ 2023 ഏകദിന ശില്പശാല സംഘടിപ്പിച്ചു. ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാരിത്താസ് ആശുപത്രി ന്യൂറോ- അനസ്‌തേഷ്യ വിഭാഗങ്ങളുടെയും, കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ അനസ്‌തേഷ്യ വിഭാഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ്.ശങ്കര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ ബിനു കുന്നത്ത് അധ്യക്ഷന്‍ ആയിരുന്നു. കാരിത്താസ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫസര്‍, ഡോക്ടര്‍ വിനു വി ഗോപാല്‍, കാരിത്താസ് ആശുപത്രി  മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ ബോബി എന്‍ എബ്രഹാം, ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ എം.കെ. സരീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റുകള്‍ വിവിധ വിഷയങ്ങളിലായി  നയിച്ച ശില്പശാല  ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ന്യൂറോളജി സംബന്ധമായ പുതിയ സാധ്യതകള്‍ തുറന്ന വേദിയായി  മാറി. ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോക്ടര്‍ വൈ.ആര്‍. യാദവ്, സെക്രട്ടറി ഡോക്ടര്‍ കൃഷ് ശ്രീധര്‍, ഡോക്ടര്‍ വിനു വി ഗോപാല്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റുകളാണ് ശില്പശാല നയിച്ചത്. ന്യൂറോ സര്‍ജന്മാര്‍ക്കും ന്യൂറോളജിസ്റ്റുകര്‍ക്കും ന്യൂറോളജി രംഗത്തെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. ട്രോമാറ്റിക് ബ്രെയിന്‍ ഇന്‍ജ്വറി,  ഇന്‍ട്രാ ക്രീനിയല്‍ ഹൈപ്പര്‍ ടെന്‍ഷന്‍  തുടങ്ങിയവയെക്കുറിച്ച വിദഗ്ധര്‍ ക്ലാസ് നയിച്ചു.




Post a Comment

0 Comments