Breaking...

9/recent/ticker-posts

Header Ads Widget

എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.



എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി ആനപ്പാറമല ഭാഗത്ത് കേസരി ഭവന്‍ വീട്ടില്‍ രമേഷ് കുമാര്‍ റ്റി.എസ്(62) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ  ചേര്‍പ്പുങ്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഫാര്‍മസി സ്ഥാപനത്തില്‍ നിന്നും ഓഫീസേഴ്‌സ് ടൈം മാഗസിന്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ആവശ്യത്തിലേക്ക് എന്നു പറഞ്ഞു 2500 രൂപ തട്ടിയെടുത്ത് വ്യാജ രസീത് നല്‍കുകയായിരുന്നു. ഇതു കൂടാതെ ഇയാള്‍ കഴിഞ്ഞ മാസം വീണ്ടും ഇതേ ഫാര്‍മസിയില്‍ എത്തി 1000 രൂപ കൂടി വാങ്ങി വ്യാജ രസീത് നല്‍കുകയായിരുന്നു. വിവരം എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക്  പരാതി നല്‍കുകയുമായിരുന്നു.  തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂര്‍  സ്റ്റേഷന്‍ എസ്.എച്ച്.ഒ റെനീഷ് റ്റി.എസ്, എസ്.ഐ കുര്യന്‍ മാത്യു, എ.എസ്.ഐ മഹേഷ് കൃഷ്ണന്‍  എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് പുനലൂര്‍, ചിറ്റാര്‍ എന്നീ സ്റ്റേഷനുകളില്‍ ആള്‍മാറാട്ട കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments