ഗാന്ധിജയന്തി ദിനത്തില്‍ കിടങ്ങൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവാ കാമ്പയ്‌നോടനുബന്ധിച്ച് റാലിയും ശുചീകരണ പരിപാടികളും സംഘടിപ്പിച്ചു. കിടങ്ങൂര്‍ സെന്റ് മേരീസ് കിടങ്ങൂര്‍ NSS, ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് സ്‌കൂളുകളിലെ NSS യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും ഹരിത കര്‍മ്മസേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കുചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. മാലിന്യ മുക്ത പ്രതിജ്ഞ പ്രസിഡന്റ് ചൊല്ലി ക്കൊടുത്തു. കിടങ്ങൂര്‍ ബസ് ബേ, ചേര്‍പ്പുങ്കല്‍ വെയിറ്റിംഗ് ഷെഡ് എന്നിവിടങ്ങളിലും വിവിധ വാര്‍ഡുകളിലും ശുചീകരണം നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍ ,വൈസ് പ്രസിഡന്റ് രശ്മി രാജേഷ് , പഞ്ചയത്തംഗങ്ങളായ ബോബി മാത്യു, PG സുരേഷ് , സെക്രട്ടറി രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments