ദേവജ മാസികയുടെ പതിനേഴാമത് വാര്‍ഷികവും അവാര്‍ഡ് ദാനവും കോട്ടയം സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ നടന്നു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. അമൃത സ്മൃതികള്‍, മുദ്രയോഗ എന്നീ കൃതികളുടെ പ്രകാശനവും നടന്നു. ഏഴാമത് കെ. പങ്കജാക്ഷി അമ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡുകള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ ജയരാജ് വിതരണം ചെയ്തു. കഥാകൃത്ത് കെ.എം.മാത്യുവും, കവി എം. വരുണും അവാര്‍ഡ് ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ വിതരണം ചെയ്തു. ശാന്തമ്മ രാജന്‍, ഡോക്ടര്‍ അനില്‍കുമാര്‍ , ബിന്ദു ശ്രീ , ശോഭാവല്‍സന്‍ , വി.എം. ഗോപകുമാര്‍ , വി.ജി. പുഷ്‌കിന്‍, ഡോക്ടര്‍. രാഖി, റജി തോമസ് മാഞ്ഞൂര്‍ , പമ്പാടന്‍, എ.എല്‍. സുഭദ്ര , സുനില്‍ കിടങ്ങൂര്‍ എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു .ചലച്ചിത്ര പ്രവര്‍ത്തകന്‍ സുധാംശുവിനെ യോഗത്തില്‍ ആദരിച്ചു. സാഹിത്യകാര സ്വാശ്രയ സംഘം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം അഡ്വക്കേറ്റ് ജി.രാമന്‍ നായര്‍ നിര്‍വഹിച്ചു. പ്രൊഫസര്‍ എന്‍. രഘു ദേവ്, പ്രതീഷ് നന്ദന്‍ , മേമുറി ശ്രീനിവാസന്‍ , പുന്നത്തുറ മോഹനന്‍ നായര്‍ , മുരളി ദേവ് , ജോയ് നാലുന്നാക്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും കവിയരങ്ങും നടന്നു.





0 Comments