ഏറ്റുമാനൂര്‍ തവളക്കുഴി ജംഗ്ഷനില്‍ ഹാപ്പി ഡയഗ്‌നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃത്യമായ രോഗ നിര്‍ണയത്തിനും പരിശോധനഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ആന്റ് കമ്പ്യൂട്ടറെസ്ഡ് ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ക്ലിനിക്കല്‍ ലാബ് സ്വിച്ച് ഓണ്‍ തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ് ബിജു, ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് N.P തോമസ്, അതിരമ്പുഴ പഞ്ചായത്തംഗം രജിത തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments