മനം നിറയെ കൃഷ്ണഭക്തിയുമായി ഗുരുവായൂരപ്പന് പാദപൂജ ചെയ്യുന്നത് ഒരു തപശ്ചര്യയാക്കി മാറ്റിയാണ് ഡോ. ശിവകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിച്ച് ശ്രീലകത്തു നിന്നും പടിയിറങ്ങിയത്. ഗുരുവായൂരപ്പന്റെ കാരുണ്യവും അനുഗ്രഹവും കൊണ്ടാണ് ചുമതലകള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. തിരികെ കുറിച്ചിത്താനത്തെ വീട്ടിലെത്തി ആയുര്‍വേദ ചികിത്സയിലേക്കും, സാമവേദപാഠശാലയുടെ പ്രവര്‍ത്തനങ്ങളിലേക്കും തിരിയുമ്പോഴും ഉണ്ണിക്കണ്ണനൊപ്പമുണ്ടായിരുന്ന അനര്‍ഘ നിമിഷങ്ങളാണ് ഡോ ശി വകരന്‍ നമ്പൂതിരിയുടെ മനസ്സില്‍ നിറയുന്നത്.





0 Comments