നെല്‍പ്പാടങ്ങളില്‍ വളം ഇടുന്നതിന് ഡ്രോണ്‍ സൗകര്യമൊരുങ്ങി. മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയാണ് പത്തുലക്ഷം രൂപ ചിലവഴിച്ച കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി അടക്കമുള്ള സാമ്പത്തിക സഹായത്തോടെ ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ സ്വന്തമാക്കി നെല്‍പ്പാടങ്ങളില്‍ എത്തിച്ചത്. കൃഷിവകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗവുമായി സഹകരിച്ചാണ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡ്രോണ്‍ എത്തിച്ചിരിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ച് വളം തളിക്കുന്ന പ്രക്രിയയുടെ ആദ്യ ഉദ്ഘാടനം കുമരകത്തെ വട്ടക്കായല്‍ പാടശേഖരത്ത് ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ഒരേക്കറിന് 700 രൂപയാണ് കര്‍ഷകന് ചിലവ് വരുന്നത്. അഞ്ചു മുതല്‍ ഏഴ് വരെ മിനിറ്റ് സമയം കൊണ്ട് വളം സ്‌പ്രേ ചെയ്യാന്‍ കഴിയും . ഒരേസമയം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ സ്വയം പറഞ്ഞു ഏരിയല്‍ സ്‌പ്രേ നടത്തുവാന്‍ ഈ ഡ്രോണിന് ശേഷിയുണ്ട്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് എത്തിക്കുവാന്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഒരുക്കങ്ങള്‍ നടത്തുന്നതായും ചെയര്‍മാന്‍ പറഞ്ഞു. കമ്പനി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ തോമസ് കണ്ണന്തറ, ജേക്കബ് തോമസ് എടശ്ശേരി, ബോബന്‍ മഞ്ഞളാമല, എം.വി മനോജ്, സി.ഇ.ഒ അനീഷ് തോമസ് മേല്‍വട്ടം എന്നിവരും പങ്കെടുത്തു.





0 Comments