Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ഗവണ്‍മെന്റ് സിഎച്ച്‌സിയ്ക്ക് ഇസിജി മെഷീന്‍ നല്‍കി



അയര്‍ക്കുന്നം  ഗവണ്‍മെന്റ് സിഎച്ച്‌സിയ്ക്ക്  കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസിജി മെഷീന്‍ നല്‍കി.  അയര്‍ക്കുന്നം  സിഎച്ച്‌സിയില്‍  രോഗികള്‍ക്ക് ഇ സി ജി എടുക്കുവാന്‍ സൗകര്യം ഇല്ലാത്തതുമൂലം രോഗികള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍  ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരമാണ്  KSCM കോട്ടയം ജില്ല കമ്മറ്റി ഇസിജി മെഷീന്‍ വാങ്ങി നല്‍കിയത്. 38,000 വില വരുന്ന ഇസി ജി മെഷീനാണ്  അയര്‍ക്കുന്നം സി എച്ച് സിക്ക് നല്‍കിയത്. മെഷീന്‍ സമര്‍പ്പണം തോമസ് ചാഴിക്കാടന്‍ MP നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ ടോമിച്ചന്‍ ജോസഫ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു, ബ്ലോക്ക് മെമ്പര്‍ ജെയിംസ് പുതുമന, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ചാമക്കാല, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പില്‍,  പാര്‍ട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗം സണ്ണി മുളഞ്ഞിനാല്‍,  കെ എസ്‌സി കോട്ടയം ജില്ലാ പ്രസിഡന്റ് അമല്‍ ചാമക്കാല, ജോസ് കൊറ്റത്തില്‍, ബിജു ചക്കാല,  ജോസ് കുടകശ്ശേരി , പി പി പത്മനാഭന്‍, ജയ്‌സണ്‍ മരങ്ങാട്ടില്‍,  സിബി താളിക്കല്ല്, റെനി വള്ളികുന്നേല്‍, വിന്‍സ് പേരാലിങ്കല്‍, ഡോക്ടര്‍ ബിന്‍സി ഡെപ്യൂട്ടി ഡിഎംഒ, ഡോക്ടര്‍ വിമി ഇഖ്ബാല്‍ മെഡിക്കല്‍ ഓഫീസര്‍, രാജു കുഴിവേലി , ശാന്തി പ്രഭാത, ജോസ് കോറ്റം, ചൂരപ്പാറ , ടോമി നിറക്കാട്, ഗിരീഷ് തണ്ടാശ്ശേരി,  കെ എസ് ജോസ്  തുടങ്ങിയവര്‍ സംസാരിച്ചു. 




Post a Comment

0 Comments