Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം



ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം ഒക്ടോബര്‍ 15 ഞായറാഴ്ച മുതല്‍ 24 ചൊവ്വാഴ്ച വരെ നടക്കും. ഒക്ടോബര്‍ 15ന് ക്ഷേത്രം മുഖ്യകാര്യദര്‍ശി നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയും ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. വൈകിട്ട് ഏഴിന്  പ്രമോദ് കലാഭവന്‍ അവതരിപ്പിക്കുന്ന വയലിന്‍ സോളോ ഉണ്ടായിരിക്കും , 22ന് ദുര്‍ഗാഷ്ടമി ദിനത്തില്‍ രാവിലെ 9ന് സര്‍വ്വൈശ്വര്യ പൂജ, വൈകിട്ട് 6ന് ഗ്രന്ഥം എഴുന്നള്ളിപ്പ്, പൂജവയ്പ്പ്, 7 മണിക്ക് തിരുവാതിരകളി, 7.15ന്  നൃത്തനൃത്യങ്ങള്‍, എന്നിവ നടക്കും. 23ന് രാവിലെ 8.30ന്  വിദ്യാഗോപാല മന്ത്രാര്‍ച്ചന, വൈകിട്ട് 7ന്  കുച്ചിപ്പുടി, എന്നിവ നടക്കും. 24ന് വിജയദശമി ദിനത്തില്‍ രാവിലെ 7 മുതല്‍ സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം, തുടര്‍ന്ന് പ്രസാദമൂട്ട് എന്നിവയും നടക്കുമെന്ന് ക്ഷേത്രം മുഖ്യകാര്യദര്‍ശി പി.നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി പി.നീലകണ്ഠന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, സെക്രട്ടറി കെ.എസ് സുകുമാരന്‍, ഖജാന്‍ജി എന്‍ ശശിധരന്‍  എന്നിവര്‍ അറിയിച്ചു.




Post a Comment

0 Comments