Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും ബി.എം.ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതായി മന്ത്രി വി.എന്‍. വാസവന്‍



ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും ബി.എം.ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. അയ്മനത്ത് 45-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നന്ത്യാട്ടുപടി - ഐക്കരമാലി റോഡ്, കരിയപുരം റോഡ് എന്നിവയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ച്, നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതായും, ചക്കുംമൂട്ടില്‍-വടക്കുമുറി റോഡിന് 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും മന്ത്രി പറഞ്ഞു. മീനച്ചിലാറിന്റെ തീരം  മാളിയേക്കല്‍ കടവിന്റെ ഭാഗത്ത് ഇടിയുന്നതിനു പരിഹാരം കാണുമെന്നും  ജലസേചന വകുപ്പ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ അധ്യക്ഷത വഹിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ. ഷാജിമോന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ആര്‍. ജഗദീഷ് , പഞ്ചായത്തംഗം മിനി മനോജ്, ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ജെ. ഷോബിച്ചന്‍, അങ്കണവാടി വര്‍ക്കര്‍ എം. അനിത എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments