Breaking...

9/recent/ticker-posts

Header Ads Widget

ഫാദര്‍ ജോസ് പുലവേലില്‍ അന്തരിച്ചു



പാലാ അല്‍ഫോന്‍സ കോളജ് ബര്‍സാര്‍  ഫാദര്‍ ജോസ് പുലവേലില്‍ അന്തരിച്ചു.  54 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം കുറവിലങ്ങാട് ഇടവകാംഗമാണ്.. കഴിഞ്ഞ 2 വര്‍ഷക്കാലമായി കരൂര്‍ പള്ളിയില്‍ താമസിച്ച് ആത്മീയ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്നു വരികയായിരുന്നു. ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 9.45 ന് കരൂര്‍ തിരു ഹൃദയ പള്ളിയില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. സംസ്‌കാര കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 2.15 ന് കുറവിലങ്ങാട് മാര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നടക്കും.




Post a Comment

0 Comments