അന്തരിച്ച ഫാദര്‍ ജോസഫ് പുലവേലിലിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ കുറവിലങ്ങാട് മാര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ നടന്നു. അന്തരിച്ച ഫാദര്‍ ജോസഫ് പുലവേലിലിന്റെ ഭൗതികശരീരം കരൂര്‍ പള്ളിയിലും, പാലാ അല്‍ഫോന്‍സ കോളേജിലും പൊതുദര്‍ശനത്തിനു ശേഷമാണ് കുറവിലങ്ങാട്ടേക്ക് കൊണ്ടു പോയത്. 2005 മുതല്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ അദ്ധ്യാപകന്‍ എന്ന നിലയിലും പിന്നീട് ബര്‍സാര്‍ എന്ന നിലയിലും കോളജിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാദറിന്റെ ഭൗതികശരീരം കോളേജിലെത്തിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളുടെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, ജീവനക്കാരും ആദരാഞ്ജലി കളര്‍പ്പിച്ചു. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന ചെറു പുഞ്ചിരിയുമായി കോളേജിലെ ഓരോ പരിപാടികളിലും പങ്കെടുത്തിരുന്ന ഫാദര്‍ കോളേജിന്റെ വജ്ര ജൂബലി ആഘോഷ വേളയിലും, കഴിഞ്ഞ ദിവസം നടന്ന അനുമോദനയോഗത്തിലുമെല്ലാം സജീവ സാന്നിദ്ധ്യമായിരുന്ന കാര്യം ഓര്‍മ്മിച്ചു കൊണ്ടാണ് അദ്ദേഹത്തിന് യാത്രാമൊഴിയേകിയത്.
0 Comments