സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ കേശദാന ക്യാമ്പ് നടത്തി. റേഡിയോ തെറാപ്പി ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്. ആശുപത്രി അങ്കണത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ പ്രശാന്ത് അധ്യക്ഷന്‍ ആയിരുന്നു ഡോക്ടര്‍ പി.എന്‍ വിദ്യാധരന്‍, സിനി ആര്‍ട്ടിസ്റ്റ് മീനാക്ഷി അനൂപ്, ഡോക്ടര്‍ അരുണ്‍, ഡോക്ടര്‍ ശബരീനാഥ് , മേരി മാത്യു, സിന്ധു കെ.വി തുടങ്ങിയവര്‍ പങ്കെടുത്തു. മഹേഷ് രാജു , ജിബിന്‍ദാസ്, സംഗീത സെന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കീമോ ചികിത്സയ്ക്കിടെ മുടിയില്ലാതാകുന്ന അര്‍ബുദരോഗികള്‍ക്ക് സൗജന്യമായി വിഗ് നിര്‍മ്മിച്ചു നല്‍കുവാനാണ് കേശദാനം നടത്തുന്നത്.




0 Comments