സ്തനാര്‍ബുദബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഹെയര്‍ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാല ജനറല്‍ ആശുപത്രിയില്‍ കേശദാന ക്യാമ്പ് ചൊവ്വാഴ്ച നടക്കും. കീമോ ചികിത്സയ്ക്കിടെ മുടി ഇല്ലാതാകുന്ന അര്‍ബുദരോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് നിര്‍മിച്ചു നല്‍കുന്നതിനായാണ് മുടി മുറിച്ചു നല്‍കുന്നത്. സന്നദ്ധരായവരുടെ മുടി സ്വീകരിച്ചാണ് വിഗ്ഗ് തയ്യാറാക്കി നല്‍കുന്നത്. ക്യാമ്പില്‍ മുടി ദാനമായി നല്‍കുവാന്‍ സൗകര്യം ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു . ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും . നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് മഹേജ് പി രാജു , സെക്രട്ടറി ജിബിന്‍ പി ദാസ് എന്നിവര്‍ പങ്കെടുത്തു.
0 Comments