Breaking...

9/recent/ticker-posts

Header Ads Widget

കടനാട്, വലവൂര്‍ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ എല്‍.ഡി.എഫ് നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍



കടനാട്, വലവൂര്‍ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കാന്‍ എല്‍.ഡി.എഫ് നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. അഴിമതി നടത്തുന്ന ബാങ്കുകളുടെ അഴിമതി വെളിച്ചത്തു കൊണ്ടുവരുവാന്‍ എല്‍.ഡി.എഫ് രാഷ്ട്രീയ ഭേദമന്യേ ശ്രമിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് ഗൂഢനീക്കം നടത്തി. സഹകരണ സംഘങ്ങളെ തകര്‍ക്കരുത് എന്നുള്ള  ധാരണ അട്ടിമറിച്ചാണ് ഇപ്പോള്‍ സമരാഭാസവുമായി എല്‍.ഡി.എഫ് തലപ്പലം ബാങ്കിനെതിരെ നീങ്ങുന്നതെന്നും സജി ആരോപിച്ചു.ജോസ് കെ.മാണി വിഭാഗവും ,സിപിഎമ്മും ചേര്‍ന്നു ഭരിക്കുന്ന  കടനാട് സര്‍വീസ് സഹകരണ ബാങ്കും, വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും ഉള്‍പ്പടെ ഭരണസമിതി അംഗങ്ങള്‍ അവശ്യമായ ഈടില്ലാതെയും, ബിനാമികളെ വച്ചും അനധിക്യതമായി ലോണ്‍ എടുക്കുകയും ചെയ്തത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ അവതാളത്തിലാക്കുകയും ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം ആവശ്യ സമയത്ത് മടക്കി നല്‍കുകയും ചെയ്യാത്ത സഹചര്യത്തെക്കുറിച്ച് എല്‍.ഡി.എഫ് അന്വേഷണം നടത്തി നിക്ഷേകര്‍ക്ക് പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ച ശേഷം യുഡിഎഫ് ഭരിക്കുന്ന ബാങ്കുകള്‍ക്കെതിരെ സമരവുമായി ഇറങ്ങുന്നതാണ് ശരിയെന്നും സജി പറഞ്ഞു.




Post a Comment

0 Comments