കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും കുമ്മണ്ണൂര്‍ - കടപ്ലാമറ്റം - വയലാ - വെമ്പള്ളി റോഡ് ഉള്‍പ്പെടെ വിവിധ PWD റോഡുകള്‍ പുനരുദ്ധാരണം നടത്താത്തതിനെതിരെയും കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമത്തോടനുബന്ധിച്ച് പദയാത്രയും ,ബൈക്ക് റാലിയും സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമ്മണ്ണൂരില്‍ നിന്ന് കടപ്ലാമറ്റം ജംഗ്ഷനിലേക്ക് കാല്‍നട പ്രചരണ ജാഥ ആരംഭിച്ചു. നാലുമണിക്ക് വെമ്പള്ളിയില്‍ നിന്ന് കടപ്ലാമറ്റത്തേക്ക് ബൈക്ക് റാലിയും നടന്നു. കടപ്ലാമറ്റം പഞ്ചായത്തിലെ വിവിധ പി.ഡബ്ല്യു.ഡി റോഡുകള്‍ കാല്‍നട യാത്ര പോലും ദുഷ്‌കരമാകുന്ന പൊട്ടിപ്പൊളിഞ അവസ്ഥയിലായി. കഴിഞ്ഞ പ്രളയത്തില്‍ കേടുവന്ന കല്ലാലി പാലം പുനര്‍നിര്‍മിക്കാത്തത പ്രദേശത്തെ ആളുകളുടെ യാത്ര ദുഷ്‌കരമാക്കുന്നു. കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള MLA യുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമ്മേളനം പൂഞ്ഞാര്‍ MLA സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബേബി ജോര്‍ജ് കുടിയിരിപ്പില്‍ അധ്യക്ഷനായിരുന്നു. തോമസ് ചാഴികാടന്‍ M.P, പ്രൊഫ. ലോപ്പസ് മാത്യു ,സണ്ണി തെക്കേടം, സക്കറിയാസ് കുതിരവേലി, ജോസഫ് ചാമക്കാല, നിര്‍മല ജിമ്മി, തോമസ് റ്റി കീപ്പുറം, തോമസ് പുളിക്കിയില്‍, എല്‍ബി അഗസ്റ്റിന്‍, മനു ജോര്‍ജ് ,രാജു എം.പി തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡണ്ട് മനു ജോര്‍ജ് തൊണ്ടിക്കല്‍ കാല്‍നട പ്രതിഷേധ ജാഥയ്ക് നേതൃത്വം നല്‍കി. കേരള കോണ്‍ഗ്രസ് (എം ) മന്ധലം പ്രസിഡന്റ് ബേബി ജോര്‍ജ് കൂടിയിരുപ്പിലിന്റെ നേതൃത്വത്തിലാണ് ബൈക്ക്റാലി നടന്നത്.





0 Comments