Breaking...

9/recent/ticker-posts

Header Ads Widget

പുറമ്പോക്ക് ഭൂമിയില്‍ നിന്നും കരിങ്കല്ല് കടത്തിയതായി ആരോപണം



ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അരീക്കര നാലാം വാര്‍ഡിലെ  അരീക്കുഴി വെള്ളച്ചാട്ട പദ്ധതികള്‍ക്കായി  പുറമ്പോക്ക് ഭൂമിയില്‍ നിന്നും 470.45 മെട്രിക് ടണ്‍ കരിങ്കല്ല് അനധികൃതമായി ഖനനം ചെയ്ത് കടത്തിയതായി ആരോപണം. സംഭവത്തില്‍ തുടര്‍നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജിയോളിസ്റ്റ് സ്ഥലപരിശോധന നടത്തി കോട്ടയം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2018-2021 വാര്‍ഷിക പദ്ധതി കാലഘട്ടത്തിലാണ് യാതൊരു അനുമതിയില്ലാതെ അനധികൃതമായി പാറഖനനം നടത്തി കരിങ്കല്ല് കടത്തിയത്. അനധികൃത പാറഖനനത്തെ കുറിച്ച്  മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് പരാതി നല്‍കിയിരുന്നു.. ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നിട്ടും ഉഴവുര്‍ വില്ലേജ് അധികൃതര്‍ മേല്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുവാന്‍ കാലതാമസം വരുത്തുന്നുവെന്നും, ഉത്തരവാദികളായവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ്  നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.




Post a Comment

0 Comments