കാണക്കാരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രി പരിസരത്തെ കാട് വെട്ടിത്തെളിച്ചു. വിവിധ രീതിയിലുള്ള അവശതകള്‍ അനുഭവിക്കുന്നവരും, എണ്‍പതിലേറെ വയസ്സ് പ്രായമുള്ളവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് നാടിന് മാതൃകയായി. പരിപാടിയുടെ ഉദ്ഘാടനം കാണക്കാരി പഞ്ചായത്ത് മെമ്പര്‍ അംബികാ സുകുമാരന്‍ നിര്‍വഹിച്ചു. കാണക്കാരി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഡോക്ടര്‍ സരിത ടി.കെ, യോഗ ഇന്‍സ്ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര, പി.കെ ഗോപാലന്‍ ആചാരി, സജിമോന്‍, തമ്പി ജോസഫ്, ഷാജി, ശിവരാമന്‍, അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments