കോട്ടയം കാരാപ്പുഴ മാളികപീടിക ചെറുകരകാവ് ശിവ ക്ഷേത്രത്തില്‍ നിന്നും കാണിക്കവഞ്ചി കുത്തി പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര കുന്നുതൃക്ക ഭാഗത്ത് കൈലാസഭവന്‍ വീട്ടില്‍ നിന്നും, കോട്ടയം ടൗണ്‍ ഭാഗത്തെ കടത്തിണ്ണകളിലും, ചിങ്ങവനം റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും മറ്റും താമസിച്ചുവരുന്ന ബാലന്‍ എന്നു വിളിക്കുന്ന പളനിസ്വാമി (58) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടു കൂടി ചെറുകര കാവ് ശിവക്ഷേത്രത്തിലെ ഓഫീസ് റൂമിന്റെ താഴ് തകര്‍ത്ത് അകത്തുകയറി ഓഫീസ് മുറിക്കുള്ളില്‍ വച്ചിരുന്ന കാണിക്കവഞ്ചികള്‍ മോഷ്ടിക്കുകയും തുടര്‍ന്ന് അവ കുത്തി തുറന്ന് അതില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ച് കാണിക്ക വഞ്ചികള്‍ സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ തിരുനക്കര ഭാഗത്തുള്ള ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് അതിലെ പണവും, സമീപത്ത് പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ താഴും കുത്തിത്തുറന്ന് കടയില്‍ കയറി അവിടെ സൂക്ഷിച്ചിരുന്ന പണവും ഇയാളാണ് മോഷ്ടിച്ചതെന്നും, നട്ടാശ്ശേരി ഇടത്തില്‍ ഭഗവതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി പൊളിച്ച് പൈസ കവര്‍ന്നതും താന്‍ തന്നെയാണെന്നും പളനിസ്വാമി പോലീസിനോട് പറഞ്ഞു. ഇയാള്‍ വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം മോഷണ കേസുകളിലെ പ്രതിയാണ്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രശാന്ത്കുമാര്‍ കെ.ആര്‍, എസ്.ഐ മാരായ അജ്മല്‍ ഹുസൈന്‍, ജയകുമാര്‍, സി.പി.ഒ മാരായ ഗോപകുമാര്‍, ദിലീപ് വര്‍മ്മ, രാജീവ് കുമാര്‍, രാജേഷ് കെ.എം, സലമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





0 Comments