സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പാലായില്‍ പ്രവര്‍ത്തിക്കുന്ന റ്റി.എ.റ്റി.എം സഹകരണ പരിശീലന കോളേജിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കരുതല്‍ എന്ന പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പാലാ ചെത്തിമറ്റം ദൈവദാന്‍ സെന്ററിലെ വയോജനങ്ങള്‍ക്ക് കുട്ടികളും, അദ്ധ്യാപകരും കൂടി സമാഹരിച്ച 100 പൊതിച്ചോര്‍ നല്‍കിക്കൊണ്ടാണ് തുടക്കം കുറിച്ചത്. ചടങ്ങില്‍ ജെഡിസി പ്‌ളാനിംഗ് ഫോറം കണ്‍വീനര്‍ ജെഫിന്‍ ജെ മാത്യു, എച്ച്.ഡി.സി പ്‌ളാനിംഗ് ഫോറം കണ്‍വീനര്‍ പ്രഭജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സഹകരണ പരിശീലന കോളേജ് പ്രിന്‍സിപ്പാള്‍ ലിജിമോള്‍ വിജി അദ്ധ്യക്ഷയായിരുന്നു. മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജോണ്‍സണ്‍ പുളിക്കീല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.





0 Comments