അനധികൃതമായി ചെത്തിമറ്റത്ത് മുന്‍സിപ്പാലിറ്റി നിര്‍മ്മാണ അനുമതി നല്‍കിയിരിക്കുന്ന വര്‍ക്ക്‌ഷോപ്പും, സര്‍വീസ് സ്റ്റേഷനും പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് പാല ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നാനിയില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. അനധികൃതമായി പാലാ മുന്‍സിപ്പാലിറ്റി പ്രവര്‍ത്തന അനുമതി നല്‍കിയ വര്‍ക്ക്‌ഷോപ്പിന്റെ ലൈസന്‍സ് റദാക്കണമെന്ന് സജി ആവശ്യപ്പെട്ടു. കൊമേഴ്‌സ്യല്‍ പര്‍പ്പസിനായി കെട്ടിടം പണിയുന്നതിന് പാല മുന്‍സിപ്പാലിറ്റിയില്‍ നിന്നും പെര്‍മിറ്റ് വാങ്ങിയശേഷം, പണി പൂര്‍ത്തിയാക്കിയതിനു ശേഷം, ഇന്‍ഡസ്ട്രിയല്‍ പര്‍പ്പസ് ആയി മാറ്റുന്നതിന് അപേക്ഷ നല്കുകയായിരുന്നു. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പും, സര്‍വീസ് സ്റ്റേഷനും നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത് വന്‍സാമ്പത്തിക ഇടപാടിന്റെ അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസ് പാല ടൗണ്‍ പ്രസിഡണ്ട് ജോഷി വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് പാല നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി. ജെഎസ്എസ് നിയോജകമണ്ഡലം സെക്രട്ടറി കെ ഗോപി സമരത്തിന് പിന്തുണ അര്‍പ്പിച്ച് പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ലിജി ബിജു, കൗണ്‍സിലര്‍മാരയ ജോസ് എടേട്ട്, സിജി ടോണി, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, സ്റ്റിയറിങ് കമ്മിറ്റിയംഗം ബാബു മുകാലാ, ജോസ് വേരനാനി, ഷാബു പൂവേലില്‍, കെ.സി. കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments