Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂര്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വായ്പാ തട്ടിപ്പിനെ കുറിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് പരാതി



കോതനല്ലൂര്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വായ്പാ ട്ടിപ്പിനെ കുറിച്ച് ഇ.ഡി  അന്വേഷണം ആവശ്യപ്പെട്ട് കബളിപ്പിക്കലിന് ഇരയായവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക്  പരാതി നല്‍കി. നൂറിലധികം ആളുകളുടെ പേരില്‍ ലിങ്കേജ് വായ്പാ പദ്ധതി പ്രകാരം കോടികളാണ് തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടവര്‍ ഇതു സംബന്ധിച്ച് കടുത്തുരുത്തി പോലീസിലും, കോട്ടയം പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണങ്ങള്‍ ഉണ്ടാകാതെ വന്നതോടെയാണ് ഇവര്‍ ഇ.ഡി യ്ക്ക് പരാതി നല്‍കിയത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ കോതനല്ലൂരില്‍ നൂറിലധികം വനിതകളെ കബളിപ്പിച്ച്പ്രദേശത്തെ വിവിധ ബാങ്കുകളില്‍ നിന്ന് ലിങ്കേജ് വായ്പയുടെ മറവിലാണ് വായ്പാത്തട്ടിപ്പ് നടത്തിയത് .സ്വകാര്യ വ്യക്തി കോടിക്കണക്കിന് രൂപാ തട്ടിയെടുത്തതായി കാണിച്ച് തട്ടിപ്പിന് ഇര ആയവരും നിയമ സംരക്ഷണ ജനകീയ സമിതി നേതാക്കളും ചേര്‍ന്ന് വ്യാഴാഴ്ച കൊച്ചിയില്‍ എത്തി ഇ.ഡി ക്ക് പരാതി നല്‍കിയത്. കോതനല്ലൂര്‍ മേഖലയിലെ അയല്‍ക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികളുടെ പേരില്‍ വ്യാജ രേഖ ചമച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് കോതനല്ലൂര്‍, കേരള ഗ്രാമീണ്‍ ബാങ്ക് കുറുപ്പന്തറ,  വനിതാ സഹകരണ സംഘം കോതനല്ലൂര്‍ എന്നീ ബാങ്കുകളില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും, മുന്‍ ഗ്രാമ പഞ്ചായത്തംഗവുമായ സൂസന്‍ ഗര്‍വ്വാസീസ് കോടിക്കണക്കിന് രൂപ തട്ടിയതായാണ് പരാതി. ലോണുകളുടെയും തിരിച്ചടവ് കാലാവധി മുടങ്ങിയതോടെ ബാങ്കുകളില്‍ നിന്ന് നോട്ടീസ് എത്തിയതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരം  അറിഞ്ഞത്. പലരെയും ബാങ്കില്‍ അക്കൗണ്ട് എടുത്തു കൊടുക്കാം എന്നു പറഞ്ഞും, ചിട്ടിക്ക് ജാമ്യം എന്ന മറവിലുമാണ് രേഖകള്‍ കൈക്കലാക്കി തട്ടിപ്പിന് ഇരയാക്കിയത്. വായ്പ എടുക്കുവാനോ മറ്റെന്തെങ്കിലും ആവശ്യത്തിന് പോലുമോ ബാങ്കില്‍ പോകാത്തവരുടെ പേരില്‍ പോലും ലോണ്‍ തിരിച്ചടക്കുവാനാവശ്യപ്പെട്ട് നോട്ടീസ് എത്തി. തൊഴിലുറപ്പ് വനിതാ തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തിയ പണിക്കൂലി പോലും പലര്‍ക്കും കിട്ടാത്ത അവസ്ഥയുമുണ്ടായി. തുടര്‍ന്നാണ് തട്ടിപ്പിന് ഇരയായവര്‍ ജനകീയ സമിതി രൂപീകരിച്ച് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് പ്രതിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതോടെയാണ് നിയമ സംരക്ഷണ ജനകീയ സമിതി ഭാരവാഹികള്‍ ആയ സി.ജെ തങ്കച്ചന്‍ ചാമക്കാല, വിന്‍സന്റ് ചിറയില്‍, പുളിക്കല്‍ കുഞ്ഞുമോന്‍ എന്നിവരും തട്ടിപ്പിന് ഇരയായ സിന്ധു ദിവാകരന്‍, ഷീലാ സുകുമാരന്‍, ശോഭന ജയന്‍ എന്നിവരും ചേര്‍ന്ന് ഇ.ഡി ക്ക്പരാതി നല്‍കിയത്.




Post a Comment

0 Comments