Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം സംക്രാന്തിയില്‍ വാഹനങ്ങളുടെ കൂട്ടയിടി.



കോട്ടയം സംക്രാന്തിയില്‍ വാഹനങ്ങളുടെ കൂട്ടയിടി. അമിത വേഗത്തിലെത്തിയ കാര്‍ ബസിന് മുന്നിലേക്ക് ഇടിച്ചു കയറിയപ്പോള്‍, ബസിന് പിന്നാലെ എത്തിയ സുമോയും ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബസ്സിന്റെ പിന്നാലെ എത്തിയ മറ്റു വാഹനങ്ങളും അപകടത്തില്‍പ്പെട്ടു. എറണാകുളത്തു നിന്നും കോട്ടയം റൂട്ടില്‍ എത്തിയ എം ആന്റ് എം ബസ്സില്‍ എതിര്‍ദിശയില്‍ നിന്ന് എത്തിയ ഹുണ്ടായി ക്രേറ്റ കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ റോഡരികിലേക്ക് ഇടിച്ചു തെറിക്കുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോഴാണ് ബസിന് പിന്നാലെ എത്തിയ ടാറ്റാ സുമോ ബസ്സിന് പിന്നിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം ബസ്സിനും സുമോയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായാണ് രക്ഷപെട്ടത് . അപകടത്തില്‍ കാര്‍ യാത്രക്കാര്‍ ഉള്‍പ്പെടെ നാലോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ വലിയ ഗതാഗതകുരുക്ക്അനുഭവപ്പെട്ടു.




Post a Comment

0 Comments