Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കും



കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി ഉടമകള്‍ക്ക്  25 ശതമാനം ലാഭവിഹിതം നല്‍കുമെന്ന്  ബാങ്ക് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2022-23 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 8 ഞായറാഴ്ച കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ് ഹാളില്‍ നടക്കുമെന്ന് പ്രസിഡന്റ സാജന്‍ എം സിറിയക് മണിയങ്ങാട്ട് പറഞ്ഞു. 1921 ല്‍ രൂപീകൃതമായി ശതാബ്ദി പിന്നിട്ട ബാങ്ക് 1993-94 മുതല്‍ തുടര്‍ച്ചയായി 25 ശതമാനം വിഹിതം നല്‍കുന്നുണ്ട്. ബാങ്കിന് ഇപ്പോള്‍ 110 കോടിയുടെ നിക്ഷേപവും, 35 കോടി വായ്പയുമായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ, വായ്പക്കാര്‍ക്ക് റിസ്‌ക്ഫണ്ട് പരീരക്ഷ എന്നിവയും, പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാസഹായം എന്നിങ്ങനെയുള്ള പ്രവത്തനങ്ങളും ബാങ്ക് നടപ്പാക്കുന്നു. പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാജന്‍ സിറിയക് മണിയങ്ങാട്ട്, പി.എം മാത്യു മുഴയില്‍, പി.എം എബ്രഹാം, പി.എ തോമസ്,  റ്റി. റ്റിംസ് ജോസഫ് , റ്റി.സി ശ്രീകുമാര്‍,  ലിസ്സി മാത്യു, ലില്ലി ജോസഫ് തുടങ്ങിയര്‍ പങ്കെടുത്തു.




Post a Comment

0 Comments