Breaking...

9/recent/ticker-posts

Header Ads Widget

കര്‍ണാടക ബാങ്ക് ശാഖയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.



കേരള റീട്ടെയില്‍ ഫുട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത കര്‍ണാടക ബാങ്ക് ശാഖയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.  അസോസിയേഷന്റെ അംഗമായിരുന്ന കെ.സി.ബിനുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കോട്ടയം കര്‍ണാടക ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ.തോമസ് കുട്ടി ഉല്‍ഘാടനം ചെയ്തു. ബാങ്ക് അധികാരികള്‍ ബിനുവിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും  കുടുംബത്തിന്റെ സംരക്ഷണം  ബാങ്ക് ഏറ്റെടുത്ത്  കുടുംബത്തിന് 10 സെന്റ് സ്ഥലവും വീടും നല്‍കണമെന്നും കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ നടത്തിയ  ആവശ്യപ്പെട്ടു. അനുകൂലമായ തീരുമാനങ്ങള്‍ ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടകബാങ്കിന്റെ മുഴുവന്‍ ശാഖകള്‍ക്ക് മുമ്പിലും ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു പോകുവാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്‌മാന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ബിജു ഐശ്വര്യ . സംസ്ഥാന സെക്രട്ടറി റാഫിക്കുട്ടി കൊല്ലം, സംസ്ഥാന സെക്രട്ടറിയേറ് അംഗങ്ങളായ സിബി കൊച്ചുവള്ളട്ട്കുഴി , ബിനോയ് പത്തനംതിട്ട,  സംസ്ഥാന സമിതി അംഗം ജോസ് ബാലരമ,  അമീര്‍ കായംകുളം  സംസ്ഥാന സമിതി അംഗം ശ്രീകുമാര്‍ ആര്‍പ്പുകര , ഹമിദ് കൈതകളം രാജേഷ് ജോര്‍ജ് , ഉണ്ണി സംഗീത, ഇസ്മയില്‍ കാഞ്ഞിരപ്പള്ളി, ഷൈന്‍ കുമാരമംഗലം എന്നിവര്‍ നേതൃത്വംനല്‍കി.




Post a Comment

0 Comments