Breaking...

9/recent/ticker-posts

Header Ads Widget

ചാരായം വാറ്റി വില്ലന നടത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു



ചാരായം വാറ്റി  വില്ലന നടത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം  പയ്യപ്പാടി വെണ്ണിമല കേന്ദ്രീകരിച്ച് സ്വന്തം വീടിന്റെ അടുക്കളയില്‍ വച്ച് വന്‍ തോതില്‍ ചാരായം വാറ്റി വില്പന നടത്തിയിരുന്ന മൂല കുന്നേല്‍ ജോര്‍ജ് റപ്പേലിനെയാണ് പിടികൂടിയത്. രണ്ട് ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു ഇയാള്‍ സഞ്ചരിച്ച എന്‍ഫീല്‍ഡ് ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വന്തം വീടിന്റെ അടുക്കളയില്‍ പത്ത് ലിറ്ററിന്റെ കുക്കറുകളില്‍ വാറ്റുപകരണം ഘടിപ്പിച്ചാണ്  ചാരായം വാറ്റിയിരുന്നത്.  എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഇയാളെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി  നിരീക്ഷണം നടത്തിവരുകയായിരുന്നു കഴിഞ്ഞ രണ്ട് ദിവസം ഡ്രൈ ഡേ ആയതിനാല്‍ വന്‍ വില്പന പ്രതീക്ഷിച്ച് ശര്‍ക്കരയും, പഞ്ചസാരയും , മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാള്‍ ശേഖരിക്കുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിരുന്നു.  ഓട്ടോറിക്ഷക്കാരന്റെ വേഷത്തില്‍ എത്തിയ എക്‌സൈസ് സംഘത്തിന് ആളറിയാതെ ബൈക്കിലെത്തി ചാരായം കൊടുക്കുകയും പിടിയിലാവുകയുമായിരുന്നു.  ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ വീടിന്റെ അടുക്കളയില്‍ നിന്നും ചാരായവും , ചാരായം വാറ്റുന്നതിനുള്ള കോടയും പ്രഷര്‍ കുക്കറിനോട് ചേര്‍ന്ന് വാറ്റുപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതും കണ്ടെടുത്തു. ആയുര്‍വേദ ഉല്‍പന്നങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ചാരായം സ്പൂണ്‍ ഉപയോഗിച്ച് കോരി കത്തിച്ച് ഗാഢത മനസ്സിലാക്കിയിരുന്നു. ലിറ്ററിന് 800 രൂപ നിരക്കിലായിരുന്നു ഇയാള്‍ ചാരായം വിറ്റിരുന്നത്. ചാരായം വാറ്റുമ്പോള്‍ ഉള്ള ഗന്ധം അയല്‍ക്കാര്‍ അറിയാതിരിക്കുവാന്‍ സമ്പ്രാണി പുകയ്ക്കുകയും പതിവായിരുന്നു  പൊതുജനങ്ങളുടെ മുന്നില്‍ മാന്യമായ പെരുമാറ്റവും ആയിരുന്നതിനാല്‍  ഇയാളെക്കുറിച്ച് സംശയമുയര്‍ന്നിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ K.R ബിനോദ്, അനു . വി ഗോപിനാഥ് , K. N വിനോദ്, അനില്‍കുമാര്‍ G, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം ശശിധരന്‍ , പ്രദീപ് M G, പ്രശോഭ് KV, രജിത്ത് കൃഷ്ണ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജയ രശ്മി Vഎന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments