ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ ഏഴാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായില്‍ തുടക്കം. കൊടിമര ജാഥയ്ക്കും, പതാക ജാഥയും കപ്പി-കയര്‍ ജാഥയ്ക്കും പാലായില്‍ സ്വീകരണം നല്‍കി. പാലായെ ദീപപ്രഭയിലാറാടിച്ച് വൈദ്യുത ദീപാലങ്കാരങ്ങളൊടെയാണ് പുഴക്കര മൈതാനിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി ജില്ലാ പ്രസിഡന്റ് ജയ്‌സ് തോമസ് പതാക ഉയര്‍ത്തി. സമ്മേളന ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റുമാരായ രാജന്‍ കുരുവിള, സിബി കുറുപ്പന്തറ, ജോണ്‍സണ്‍ സാവിയോ, മന്‍സൂര്‍ രഘുകുമാര്‍, ബാബു Kk, ബിജു അന്നാസ്, ജനറല്‍ കണ്‍വീനര്‍ മനോജ് നാ ഗിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റോബര്‍ട്ട് മാത്യു അദ്ധ്യക്ഷനായിരുന്നു. ഞായറാഴ്ച രാവിലെ കുടുംബ സംഗമം ജോസ് കെ മാണി MP ഉദ്ഘാടനം ചെയ്യും. വൈകീട്ട് പ്രകടനത്തെ തുടര്‍ന്ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദലാടനം ചെയ്യും.





0 Comments