Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ശുചീകരണ പരിപാടികള്‍ നടന്നു.



മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ശുചീകരണ പരിപാടികള്‍ നടന്നു. വന്‍ ജനപങ്കാളിത്തത്തോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും പരിസരവും ശുചീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കളക്ട്രേറ്റിലും കോടതി ഓഫീസുകളിലുമടക്കം ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു. മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്തശേഷമാണ് എല്ലായിടങ്ങളിലും പ്രവര്‍ത്തികള്‍ ആരംഭിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, എന്‍.എസ്.എസ്., എന്‍.സി.സി., പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ-തൊഴിലാളി-സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍, വ്യാപാരി-വ്യവസായി, ലൈബ്രറി-കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ, തൊഴിലുറപ്പ്, സര്‍ക്കാര്‍ ജീവനക്കാര്‍, മത-സാമുദായക സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുന്നത്. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കിയശേഷം പൂന്തോട്ടം നിര്‍മിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ എന്‍.എസ്.എസ്. സ്നേഹാരാമം പദ്ധതിയും നടപ്പാക്കുന്നുണ്ട്.




Post a Comment

0 Comments