മാന്നാനം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു. മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. വാശിയേറിയ പ്രചാരണമാണ് എല്‍.ഡി.എഫും, യു.ഡി.എഫും ഇക്കുറി നടത്തിയത്. ബാങ്കിലെ അംഗത്വ കാര്‍ഡിനൊപ്പം ആധാര്‍ കാര്‍ഡ് കൂടി പരിശോധിച്ചാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയത്. പോലീസ് സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ഉള്‍ക്കൊണ്ടാണ് വോട്ടെടുപ്പിലേക്ക് മുന്നണികള്‍ നീങ്ങിയത്. മാന്നാനം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു.





0 Comments