മാന്നാനം സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 8 ഞായറാഴ്ച നടക്കും. മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.. മത്സരരംഗത്ത് എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും സജീവമാണ്. എല്‍ഡിഎഫിന്റെ നേതൃത്വ സഹകരണ ജനാധിപത്യമുന്നണിയാണ് മൂന്നു പതിറ്റാണ്ടായി ബാങ്ക് ഭരണം നടത്തുന്നത്. പ്രളയ കാലത്തും കോവിഡ് കാലത്തും അടക്കം ജനങ്ങള്‍ക്ക് വേണ്ടി നിരവധിയായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ബാങ്കിന് ലാഭത്തിലേക്ക് എത്തിക്കുവാനും എല്‍ഡിഎഫ് ഭരണത്തിന്റെ കഴിഞ്ഞതായി ബാങ്ക് പ്രസിഡണ്ട് ജയപ്രകാശ് പറഞ്ഞു. വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്ന ആളുകള്‍ക്ക് ഒറ്റത്തവണ തിരിച്ചടവില്‍ പലിശയില്‍ ഗണ്യമായ ഇളവ് നല്‍കി സഹായിക്കാന്‍ ബാങ്കിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ നേരിടുവാന്‍ തയ്യാറാകാതെ എല്‍ഡിഎഫ് ബാങ്കിലേക്ക് നിരവധി ആളുകള്‍ക്ക് വ്യാജമായി അംഗത്വം നല്‍കിയതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിച്ചുള്ള നടപടിക്രമങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസത്തെ വീണ്ടെടുക്കുവാന്‍ യുഡിഎഫിന് അധികാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫും യുഡിഎഫും വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പോരാട്ടമാണ് നടത്തുന്നത്. നിലവില്‍ എല്‍ഡിഎഫിന്റെ പട്ടികജാതി വിഭാഗം സ്ഥാനാര്‍ത്ഥി പി എ കുട്ടപ്പന്‍ എതിരില്ലാതെയാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിജയം ചോദ്യംചെയ്ത് എതിര്‍ വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിജയം അംഗീകരിക്കപ്പെടുകയായിരുന്നു.





0 Comments