മറ്റം ജുമാ മസ്ജിദിന്റെയും ഇര്‍ഷാദുസ്സ്വിബിയാന്‍ മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ മിലാദ് സംഗമം 2023 സംഘടിപ്പിച്ചു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ അതിരമ്പുഴ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.എച്ച് ഉമ്മര്‍ തറപ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. മറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അഷ്‌കര്‍ മൗലവി അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അക്ബര്‍ മംഗലത്തില്‍, കൗണ്‍സിലര്‍മാരായ നവാസ് പൈമറ്റത്തില്‍, നാസര്‍ ജമാല്‍ മന്നാകുളം, മുഹമ്മദ് ഷാഫി വാഫി, പി.ടി.എ പ്രതിനിധികളായ റസല്‍ ബഷീര്‍ കറുകച്ചേരില്‍, സമീര്‍ കിഴക്കേ പന്തലാട്ട്, അഫ്‌സല്‍ കൂന്താനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അഷ്‌കര്‍ മൗലവി ഖാസിമി പതാക ഉയര്‍ത്തി. മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളും നടന്നു.





0 Comments