Breaking...

9/recent/ticker-posts

Header Ads Widget

കൊതുകു നിര്‍മാര്‍ജ്ജന പരിപാടിക്ക് തുടക്കം കുറിച്ചു



ഏറ്റുമാനൂര്‍ ശക്തിനഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ കൊതുകു നിര്‍മാര്‍ജ്ജന പരിപാടിക്ക് തുടക്കം കുറിച്ചു.  കൊതുകു നശീകരണത്തിനുള്ള മരുന്ന് തളിക്കലിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി നിര്‍വഹിച്ചു. ശക്തിനഗര്‍  റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്. മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. ആരോഗ്യ വകുപ്പ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുദന്‍ കെ, അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരായ രാജു സിറിയക്, എ.വി. പ്രദീപ്കുമാര്‍, ട്രഷറര്‍ എന്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബി സുനില്‍കുമാര്‍, ഇ പി സലിം, ബി അരുണ്‍കുമാര്‍, ജി മാധവന്‍കുട്ടി നായര്‍, ടി ജി രാമചന്ദ്രന്‍ നായര്‍, ബിജു ജോസഫ്, ജി വിനോദ്കുമാര്‍, എസ് ദിലീപ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments