Breaking...

9/recent/ticker-posts

Header Ads Widget

സ്വച്ഛഭാരത് ദിനാഘോഷം നടന്നു.



ഗാന്ധിജയന്തി ദിനത്തില്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തില്‍ സ്വച്ഛഭാരത് ദിനാഘോഷം നടന്നു.  സെന്റ് തോമസ് സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ കുറിച്ചിത്താനം കവല മുതല്‍ മരങ്ങാട്ടുപിള്ളി ജംഗ്ഷന്‍ വരെ സ്വച്ഛത റണ്‍ നടത്തപ്പെട്ടു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ശുചിത്വം മാലിന്യ സംസ്‌കരണം എന്നിവയെ അടിസ്ഥാനമാക്കി സ്വച്ഛത ക്വിസ് മത്സരംനടന്നു പൊതു ഇടങ്ങളുടെ ശുചീകരണത്തിന്റെ ഭാഗമായി ടാക്‌സി സ്റ്റാന്‍ഡും പരിസരവും ശുചീകരിച്ചു ശുചീകരണ യജ്ഞത്തില്‍  ഹരിത കര്‍മ്മ സേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തു. മാലിന്യ മുക്ത  നവകേരളത്തിന്റെ ഭാഗമായി ഗ്രാമസഭായോഗം ചേര്‍ന്ന്ശുചിത്വ പ്രതിജ്ഞഎടുത്തു.




Post a Comment

0 Comments