പ്രകൃതി ദൃശ്യങ്ങളുടെയും വന്യജീവികളുടെയും മനോഹര ചിത്രങ്ങളുമായി കോട്ടയത്ത് നേച്ചര്‍ വൈബ്‌സ് ഫോട്ടോ പ്രദര്‍ശനം. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയിലാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്. കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ഗ്രൂപ്പായ നേച്ചര്‍ വൈബ്‌സ് പ്രകൃതിയിലെ ജീവജാലങ്ങളെയും പ്രകൃതി സൗന്ദര്യത്തെയും സാധാരണക്കാര്‍ക്ക് കണ്ടറിയാനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രദര്‍ശനം സംഘടിപിച്ചിരിക്കുന്നത്. 2022 ല്‍ കോട്ടയത്ത് ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം വന്‍വിജയമായതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് രണ്ടാമത് പ്രദര്‍ശനം ഒക്ടോബര്‍ 4 മുതല്‍ 8 വരെ പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളറും വാന്യജീവി ഫോട്ടോഗ്രാഫറുമായ സി കെ വിനീതിന്റെ ഫോട്ടോകളും പ്രദര്‍ശനത്തിലെ പ്രത്യേകതയാണ്. . സി കെ വിനീതിന്റെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. വൈക്കം സ്വദേശിയും മാതൃഭൂമി കോട്ടയം ബ്യൂറോയിലെ സീനിയര്‍ ഫോട്ടോഗ്രാഫറായ ജി ശിവപ്രസാദ്, കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഫോട്ടോഗ്രാഫറും കാസറഗോഡ് സ്വദേശിയുമായ അശോകന്‍ രചന, പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ജിമ്മി കമ്പല്ലൂര്‍, ഫോട്ടോഗ്രാഫിയില്‍ 30 തിലേറെ വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സിബി കെ തമ്പി കോട്ടയം, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനും റാന്നി സ്വദേശിയുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഷാ സിറാജ്, കാസറഗോഡ് സ്വദേശിയും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമായ സിബി വെള്ളരിക്കുണ്ട് എന്നിവരുടെ തെരഞ്ഞെടുത്ത ഹോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിനകത്തെ വിവിധ വന്യജീവി സങ്കേതങ്ങള്‍ കൂടാതെ ജിം കോര്‍ബറ്റ്, തടോബ - മഹാരാഷ്ട്ര, രംഗണതിട്ട - കര്‍ണാടക, കൂന്തംകുളം - തമിഴ്‌നാട്, കബനി - കര്‍ണാടക തുടങ്ങി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.





0 Comments