ഒരു നൂറ്റാണ്ടിലേറെയായി പുന്നത്തുറയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരദീപം പകര്‍ന്ന ഗ്രാമീണ വിദ്യാലയമായ പുന്നത്തുറ പൊയ്കപ്പുറം ഗവ. യു. പി. സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ രണ്ടു നിലകളിലാലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത് . പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ ഒന്‍പത് തിങ്കളാഴ്ച 12.30 -ന് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം .എല്‍ .എ . അഡ്വ. കെ. സുരേഷ് കുറുപ്പ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഏറ്റുമാനൂര്‍ പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ബിജോ ജോസഫ് , പി.ടി.എ. പ്രസിഡന്റ് ജോസ്മി ജോസഫ് , എസ്.എസ്.ജി. പ്രസിഡന്റ് എം. കെ. സുഗതന്‍ , സെക്രട്ടറി ടി. വി. സുരേഷ് എന്നിവര്‍പങ്കെടുത്തു.


.webp)


0 Comments