Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ T.R ഹരിദാസിനും ഭാര്യ ആനന്ദവല്ലിക്കും സ്വീകരണം നല്‍കി



മീനച്ചില്‍  താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രയാന്‍ 3  ദൗത്യസംഘത്തിലെ ശാസ്ത്രജ്ഞരായ  T.R ഹരിദാസിനും ഭാര്യ ആനന്ദവല്ലിക്കും സ്വീകരണം നല്‍കി .യൂണിയന്‍ പ്രസിഡണ്ടും എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായി സി.പി ചന്ദ്രന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഡി ബാബുരാജ്  ദമ്പതികളെ  പരിചയപ്പെടുത്തി.തനിക്ക് കിട്ടിയ ആദരവിന് ടി.ആര്‍. ഹരിദാസ് നന്ദി പറഞ്ഞു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എസ് ഷാജി കുമാര്‍  പ്രശസ്തി പത്രം അവതരിപ്പിച്ചു. യൂണിയന്‍ ഭാരവാഹികള്‍  ദമ്പതികളെ മെമെന്റോയും നല്‍കിയും, പൊന്നാട അണിയിച്ചും ആദരിച്ചു.എന്‍.എസ്.എസ് കോട്ടയം യൂണിയന്‍ സെക്രട്ടറി  എ.എം രാധാകൃഷ്ണന്‍ നായര്‍. മീനച്ചില്‍ എന്‍.എസ്.എസ് യൂണിയന്‍ വനിത സമാജം പ്രസിഡന്റ് എ.കെ സരസ്വതി അമ്മ സെക്രട്ടറി P.M പ്രകാശ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്  കരയോഗ യൂണിയനും മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും  സംയുക്തമായി  വനിതാ സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്  പുതിയ ദിശാബോധം നല്‍കുന്നതിനായി നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണം കരയോഗ തലത്തില്‍ കര്‍മ്മപദ്ധതിയെക്കുറിച്ച് സെമിനാര്‍ നടന്നു. കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍  തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ കോട്ടയം യൂണിയന്‍ സെക്രട്ടറി എ.എം രാധാകൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തി.




Post a Comment

0 Comments