Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്‍പില്‍ ധര്‍ണ നടത്തി.



യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്‍പില്‍  ധര്‍ണ നടത്തി. വ്യാപരികളെ ആത്മഹത്യയിലേക്കു നയിക്കുന്ന ബാങ്കുകളുടെ ഭീഷണി അവസാനിപ്പിക്കുക, പ്രശ്‌നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുക, ആത്മഹത്യ ചെയ്ത ബിനുവിന്റെ കുടുംബത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  ധര്‍ണ നടത്തിയത് . സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് വി.ഉഴുന്നാലില്‍ ഉദ്ഘാടനം ചെയ്തു.  പ്രിന്‍സ് വി സി തയ്യില്‍ അധ്യക്ഷത വഹിച്ചു. ടോമി കുറ്റിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.  സജി വട്ടക്കനാല്‍, തങ്കച്ചന്‍ പി എം, സജി തോമസ്, ബെന്നി മൈലാടൂര്‍ ,സിബി റിജന്‍സി ,റോയി പാലാ ബേക്കേഴ്‌സ് , അയ്യപ്പന്‍ ഐശ്വര്യ, സോജന്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments