പാലാ, രാമപുരം ഉപജില്ലാ തല സ്‌കൂള്‍ കായികമേള പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. രണ്ട് ദിനങ്ങളിലായി നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പാലാ AEO ശ്രീകല കെ.ബി യും രാമപുരം എ.ഇ.ഒ മേരിക്കുട്ടി ജോസഫും ചേര്‍ന്ന് പതാക ഉയര്‍ത്തി. പാലാ DEO സുനിജ ജോയ്‌സ് ജേക്കബ്, ജോളിമോള്‍ ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു. ജോസഫ് ജോര്‍ജ്, സാന്റി കുര്യന്‍ തുടങ്ങിയവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി. ഒക്ടോബര്‍ 3,6 തീയതികളിലായി നടക്കുന്ന മത്സരങ്ങളില്‍ പാലാ, രാമപുരം ഉപജില്ലകളിലെ 51 സ്‌കൂളുകളില്‍ നിന്നായി 892 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്നു.





0 Comments