പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ അഖില കേരള പ്രസംഗ മത്സരം ഒക്ടോബര്‍ 6 ന് നടക്കും. ഗവ: എയ്ഡഡ് എല്‍.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളുമായി വി.ഫ്രാന്‍സീസ് അസ്സീസി അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. പ്രകൃതിയെ സ്‌നേഹിച്ച വി.ഫ്രാന്‍സീസ് അസ്സീസി എന്നതാണ് പ്രസംഗ വിഷയം. ഒന്ന്, മുതല്‍ 4 വരെ ക്ലാസുകള്‍ക്കായി 4 വിഭാഗങ്ങളായാണ് മത്സരം നടക്കുക.. പ്രാഥമിക റൗണ്ടില്‍ നിന്നും തിരഞ്ഞെടുക്കുന്ന 6 കുട്ടികള്‍ ഫൈനലില്‍ മത്സരിക്കും. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5001 രൂപയും, രണ്ടാം സമ്മാനമായി 2501 രൂപയും, മൂന്നാം സമ്മാനമായി 1001 രൂപയും ട്രോഫികളും ലഭിക്കും. ഒക്ടോബര്‍ ആറാം തീയതി രാവിലെ 9.30 ന് മാണി.സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി അസി.സെക്രട്ടറി റവ.ഫാ.ജോര്‍ജ് പുല്ലു കാലായില്‍ അധ്യക്ഷത വഹിക്കും.സി. ഗ്രെയ്‌സിന്‍ മുഖ്യ പ്രഭാഷണം നടത്തും. ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ.ചീരാംകുഴി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ കുടക്കച്ചിറ, പി.റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ്, സ്റ്റാഫ് സെക്രട്ടറി റെജി ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന സമാപന സമ്മേളനം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാലാ രൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഫാ.ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സി.റിന്‍സി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ഹെഡ്മിസ്ട്രസ് സി.ലിന്‍സി ചീരാംകുഴി, സി. ഡോണാ എഫ്.സി.സി., ലിജോ ആനിത്തോട്ടം എന്നിവര്‍ പ്രസംഗിക്കും. 45 വര്‍ഷമായി സ്‌കൂളില്‍ പ്രസംഗ പരിശീലനം നടത്തുന്ന അധ്യാപിക മിസ്. ത്രേസ്യാമ്മ തോമസിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെസിയമ്മ തോമസ്, റജി ജോസഫ് , ബിന്‍സി സെബാസ്‌റ്യന്‍, ലിജോ ആനിത്തോട്ടം, അലന്‍ ടോം എന്നിവര്‍ പങ്കെടുത്തു.





0 Comments