പാലാ സെന്റ് തോമസ് കോളേജിന്റേയും, പാലാ മുനിസിപ്പാലിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്വച്ചതാ ദിവസ് ശുചീകരണ പരിപാടി സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി എന്‍.സി.സി. കരസേന, നാവിക വിഭാഗം, എന്‍.എസ്.എസ്., പാലാ മുനിസിപ്പാലിറ്റി എന്നിവര്‍ സംയുക്തമായി സെന്റ് തോമസ് കോളേജ് മുതല്‍ കൊട്ടാരമറ്റം വരെയുള്ള വഴിയോരങ്ങളും , ബസ് സ്റ്റോപ്പുകളും വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ഉദ്ഘാടനം ചെയ്തു. എന്റെ കുടുംബം, എന്റെ പ്രദേശം, എന്റെ ഗ്രാമം, എന്റെ ജോലി സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണന്ന് ജോസിന്‍ ബിനോ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. ജെയിംസ് ജോണിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാലിന്യ മുക്ത ഭാരത പ്രതിജ്ഞയെടുത്തു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവിസ് സേവിയര്‍, ബര്‍സാര്‍ റവ.ഫാ മാത്യൂ ആലപ്പാട്ട് മേടയില്‍, കൗണ്‍സിലര്‍ ജിമ്മി ജോസഫ്, എന്‍.സി.സി. ആര്‍മി എ.എന്‍.ഒ. ലെഫ്റ്റനന്റ് ടോജോ ജോസഫ്, എന്‍.സി.സി. നേവല്‍ വിഭാഗം എ.എന്‍ ഒ സബ്. ലെഫ്റ്റനന്റ് ഡോ. അനീഷ് സിറിയക്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജയേഷ് ആന്റണി, പ്രൊഫ. റോബേര്‍സ് തോമസ് എന്നിവര്‍ സംസാരിച്ചു. പ്രതികൂലമായ കാലവസ്ഥയിലും എന്‍.സി.സി. ആര്‍മി, നേവല്‍ വിഭാഗം കേഡറ്റ്‌സ്, എന്‍.എസ്.എസ് വേളണ്ടിയര്‍മാര്‍ അടക്കം 100 -ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.
0 Comments