Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു



ബസ് ജീവനക്കാരനായ  യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ മറ്റത്തില്‍ സച്ചിന്‍ എം.വിജയന്‍ (23) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരനായ  ഇയാളും, സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞയാഴ്ച നാഗമ്പടം ബസ്റ്റാന്‍ഡില്‍ വച്ച്  മറ്റൊരു ബസ്സിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. സച്ചിന്റെ സുഹൃത്തിന്  യുവാവിനോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സച്ചിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിജു പി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. മുഖ്യപ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി.




Post a Comment

0 Comments